Site icon Janayugom Online

വിസ്മയ കേസ്; കിരണിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് കിരൺ നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതേസമയം വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്ന് റൂറൽ എസ്പി കെ ബി രവി വ്യക്തമാക്കി.500 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്. 

102 സാക്ഷികളുണ്ട്, 92 റെക്കോ‍ർഡുകളും 56 തൊണ്ടിമുതലുകളുമാണ് കേസിലുള്ളത്. ഡിജിറ്റൽ തെളിവുകൾ നന്നായി തിരിച്ചെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡിവൈഎസ്പി രാജ് കുമാർ അവകാശപ്പെട്ടു. കൂടുതൽ സ്ത്രിധനം ആവശ്യപ്പെട്ട് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.

കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജയിലിലുള്ള താൻ തടവിൽ തുടരേണ്ടതില്ല.നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ വ്യക്തിപരമായ കാര്യങ്ങൾ തന്‍റെ അഭിഭാഷകനോട് വിശദീകരിക്കേണ്ടതുണ്ട്.ഇതിനായി ജാമ്യം നൽകണമെന്നാണ് കിരണിന്‍റെ വാദം.കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ മകളുടെ മുഖത്തു ചവിട്ടിയതായി കേസിൽ കക്ഷി ചേർന്ന വിസ്മയുടെ പിതാവും കോടതിയെ അറിയിച്ചിരുന്നു.
eng­lish summary;Judgment on Kiran’s bail appli­ca­tion today in vis­maya case
you may also like this video;

Exit mobile version