Site iconSite icon Janayugom Online

സ്വപ്നയുടെ അഭിഭാഷകന്റെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

ഫേസ്ബുക്ക് പോസ്റ്റിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ സ്വപ്നാ സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്ണ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലെ വാദം പൂർത്തിയായി.

ജീവന് ഭീഷണിയുണ്ടെന്നാണ് കൃഷ്ണ രാജ് കോടതിയിൽ വാദിച്ചത്. ജാമ്യം അനുവദിച്ചില്ലെങ്കിൽ, പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന വ്യാഖ്യാനമുണ്ടാകും. അങ്ങനെ വന്നാൽ തന്റെ ജീവന് ഭീഷണിയാകുമെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്.

Eng­lish summary;Judgment on Swap­na’s lawyer’s antic­i­pa­to­ry bail plea today

You may also like this video;

Exit mobile version