Site iconSite icon Janayugom Online

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്

നമ്പര്‍ 18 ഹോട്ടല്‍ പോക്‌സോ കേസിലെ മൂന്നു പ്രതികളും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വിധി ഇന്ന്. ഹോട്ടല്‍ ഉടമ റോയി വയലാട്ട്, സൈജു തങ്കച്ചന്‍, ഇരുവരുടെയും സുഹൃത്തായ കോഴിക്കോട് സ്വദേശിനി അഞ്ജലി റിമാ ദേവ് എന്നിവരാണ് പ്രതികള്‍. വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നമ്പര്‍ 18 ഹോട്ടലിലെത്തിച്ച് ബലാത്സംഗത്തിന് ശ്രമിച്ചു എന്നാണ് കേസ്. എന്നാല്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയുമായുളള സാമ്പത്തിക ഇടപാടുകളെച്ചൊല്ലിയുളള തര്‍ക്കമാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്നാണ് പ്രതികള്‍ കോടതിയെ അറിയിച്ചത്

കേസ് കഴിഞ്ഞ തവണ പരിഗണിക്കുമ്പോള്‍ ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കാന്‍ കൂടുതല്‍ സാവകാശം വേണമെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം പോക്‌സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള അഞ്ജലി റീമദേവിനെതിരെ പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ഇരയുടെ പരാതി കിട്ടിയെന്നും ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ.വി.ജോര്‍ജ് പറഞ്ഞു.

Eng­lish sum­ma­ry; Judg­ment today on antic­i­pa­to­ry bail in No. 18 Hotel Poc­so case

You may also like this video;

Exit mobile version