Site iconSite icon Janayugom Online

പി സി ജോര്‍ജ്ജിന്റെ വിദ്വേഷ പ്രസംഗം; ജാമ്യം റദ്ദാക്കുന്നതില്‍ നാളെ വിധി

മതവിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി സി ജോർജിനെതിരെ പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ നാളെ വിധി പറയും. എറണാകുളം വെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ തുറന്ന കോടതിയിൽ കേട്ട ശേഷമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് രണ്ടാം നമ്പർ കോടതി വിധി പറയാൻ മാറ്റിയത്. വീഡിയോയുടെ പകർപ്പ് വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കേസിൽ ഇനി വാദമുണ്ടാകില്ലെന്നും കോടതി പറഞ്ഞു.

Eng­lish summary;Judgment tomor­row on can­cel­la­tion of bail

You may also like this video;

YouTube video player
Exit mobile version