പുതിയ ഹൈക്കോടതി കെട്ടിടം ഉള്‍പ്പെടെ 60 ഓളം കോടതികള്‍ ഉള്‍ക്കൊള്ളുന്നു ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കാന്‍ പദ്ധതി തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ തുടര്‍ നടപടികളുടെ ഭാഗമായി ഹൈക്കോടതി ജഡ്ജിമാരും മന്ത്രിമാരും ഈ മാസം 17ന് സ്ഥലപരിശോധന നടത്തും.
മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായിയും പങ്കെടുത്ത ആലോചനായോഗത്തില്‍ മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് എന്നിവരും പങ്കെടുത്തു. 27 ഏക്കറിലാണ് പുതിയ ജുഡീഷ്യല്‍ സിറ്റി വരുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ സ്ഥലം ഏറ്റെടുക്കും.
English Summary: Judicial city to come up at Kalamassery
You may also like this video