Site icon Janayugom Online

നീതിന്യായ വ്യവസ്ഥ തന്നെ ശിക്ഷയർഹിക്കുന്നു: സുപ്രീം കോടതി

നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ തന്നെ ഒരു ശിക്ഷയർഹിക്കുന്നുവെന്ന് സുപ്രീം കോടതി. 2008ൽ പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ആത്മഹത്യാ പ്രേരണക്കേസിലെ മൂന്ന് പ്രതികളെ വെറുതെ വിട്ടുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. 2009 ഏപ്രിലിൽ വിചാരണകോടതിയുടെ വിധിക്കെതിരെ നൽകിയ അപ്പീൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി തള്ളിയിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ട് മൂന്ന് പ്രതികൾ സമർപ്പിച്ച ഹർജികൾ 13 വർഷമായി തീർപ്പാക്കിയിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നമ്മുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയ്ക്ക് തന്നെ ഒരു ശിക്ഷയാകാമെന്നും ജസ്റ്റിസുമാരായ എസ് കെ കൗൾ, എ എസ് ഒക എന്നിവരുടെ ബെഞ്ച് പറഞ്ഞു. 

കോളജിലെ മോശം പെരുമാറ്റത്തിന് ശാസിക്കുകയും അച്ചടക്ക നടപടിയെടുക്കുകയും ചെയ്തതിന് വിദ്യാർത്ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ടതാണ് കേസ്. പിതാവിന്റെ പരാതിയിൽ, ആത്മഹത്യാ പ്രേരണക്ക് അധ്യാപകൻ, വകുപ്പ് മേധാവി, പ്രിൻസിപ്പൽ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. 2008 സെപ്റ്റംബറിൽ കുറ്റപത്രം സമർപ്പിക്കുകയും 2009 ഏപ്രിലിൽ പ്രതികൾക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തു. ഉത്തരവിനെതിരെ ഇവർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളുകയായിരുന്നു. 13 വർഷമായി തുടരുന്ന കേസ് തള്ളുകയാണെന്നും സുപ്രീം കോടതി പറഞ്ഞു. 

Eng­lish Summary:Judiciary itself pun­ish­es: Supreme Court
You may also like this video

Exit mobile version