Site iconSite icon Janayugom Online

ജൂഹി ചൗളയുടെ ഹര്‍ജിപ്രശസ്തിക്ക് വേണ്ടിയല്ല; നിസാരമാക്കാനാവില്ലെന്ന് കോടതി

രാജ്യത്ത് 5ജി സംവിധാനം നടപ്പാക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കാണിച്ച് നടി ജൂഹി ചൗള സമര്‍പ്പിച്ച ഹര്‍ജിയെ നിസാരവിഷയമായി തള്ളിക്കളയാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി.

പ്രശസ്തിക്ക് വേണ്ടിയാണ് നടി ഇത്തരമൊരു ഹര്‍ജി സമര്‍പ്പിച്ചതെന്ന മുന്‍ വിധി കോടതി റദ്ദാക്കുകയും പിഴത്തുക 25 ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷമായി കുറയ്ക്കുകയും ചെയ്തു. ജസ്റ്റിസുമായ വിപിന്‍ സിങ്ങും ജസ്മീത് സിങും ഉള്‍പ്പെട്ട ബെഞ്ചാണ് ജൂഹി ചൗളയും മറ്റ് രണ്ട് പേരും നല്‍കിയ ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയാണെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ അംഗീകരിച്ചത്.

കഴിഞ്ഞവര്‍ഷം ജൂണ്‍ നാലിനാണ് ജൂഹി ചൗളയുടെ ഹര്‍ജി സിംഗിള്‍ ബഞ്ച് തള്ളിയത്. 5ജി ഗുരുതരമായ ആരോഗ്യ പ്രശ്‌നം ഉണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ പഠനം നടത്തിയതിനു ശേഷം മാത്രമേ സേവനം തുടങ്ങാവൂ എന്നുമാണ് ജൂഹി ചൗള ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. ഇതൊരു അനാവശ്യ ഹര്‍ജിയാണെന്നു വിലയിരുത്തിയ സിംഗിള്‍ ബെഞ്ച് ജൂഹി ചൗളയ്ക്ക് ഇരുപതു ലക്ഷം രൂപ പിഴ ചുമത്തുകയായിരുന്നു.

പിഴത്തുക കുറയ്ക്കുന്നതിനൊപ്പം ഡല്‍ഹി സ്റ്റേറ്റ് ലീഗല്‍ സര്‍വീസ് സൊസൈറ്റിയില്‍ നടി സന്നദ്ധസേവനം നടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: Juhi Chawla’s peti­tion is not for fame; The court said it could not be trivialized

You may like this video also

Exit mobile version