പരിയാരം ശ്രീസ്ഥലയിൽ രണ്ടു മക്കളുമായി കിണറ്റിൽ ചാടുകയും ഒരാൾ മരിക്കുകയും ചെയ്ത സംഭവത്തിൽ അമ്മ റിമാൻഡിൽ. പരിയാരം ശ്രീസ്ഥലം സ്വദേശിനി ധനജയെയാണ് പയ്യന്നൂർ കോടതി റിമാൻഡ് ചെയ്തത്. ചികിത്സയിലായിരുന്ന മകൻ ധ്യാൻ കൃഷ്ണ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഇതോടെ ധനജയ്ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തുകയായിരുന്നു.
ജൂലൈ 30ന് വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ധനജ രണ്ടു മക്കളുമായി കിണറ്റിൽ ചാടുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയ ഭർത്താവ് മനോജും നാട്ടുകാരും ചേർന്ന് ഫയർഫോഴ്‌സിനെ വിവരമറിയിച്ചു. തുടർന്ന് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാല്‍ ധ്യാൻ കൃഷ്ണ പിന്നീട് മരിക്കുകയായിരുന്നു.

