Site iconSite icon Janayugom Online

ലൈംഗികാതിക്രമ ശ്രമത്തിനിടയിൽ ട്രെയിനിൽ നിന്നും ചാടി; യുവതിക്ക് ഗുരുതര പരിക്ക്

സെക്കന്ദ്രാബാദിൽ ലൈംഗികാതിക്രമ ശ്രമത്തിനിടെ ട്രെയിനിൽ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്. ലേഡീസ് കംപാർട്ട്മെൻ്റിൽ സഞ്ചരിച്ച യുവതിക്ക് നേരെയാണ് ​ലൈംഗികാതിക്രമ ശ്രമം ഉണ്ടായത്. സെക്കന്ദ്രാബാദിൽ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലായിരുന്നു സംഭവം. അജ്ഞാതൻ എത്തി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെടാൻ യുവതി ട്രെയിനിൽ നിന്ന് എടുത്തു ചാടുകയായിരുന്നു.

Exit mobile version