തൃശൂർ ഗവ. മെഡിക്കൽകോളജിൽ രണ്ട് ജൂനിയർ വിദ്യാർഥികളെ കോളജ് ഹോസ്റ്റലിൽ റാഗ് ചെയ്ത ഏഴ് വിദ്യാർഥികൾക്ക് സസ്പെൻഷൻ. ഉത്തർപ്രദേശ് സ്വദേശികളായ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥികളായ രണ്ട് ആൺകുട്ടികളാണ് പരാതിക്കാർ. സീനിയർ വിദ്യാർഥികളായ പിയൂഷ് ഗണവത്, കപിൽ ഗാർഗ്, ജൈനുൾ അബിദീൻ, പാർഥിക് വിത്തൽ ബോഗുൽവർ, ഗോവിന്ദ്കുമാർ ജോഗൽ, അനുപം യാദവ്, കുശ്വന്ത് എന്നിവരെയാണ് പ്രിൻസിപ്പൽ സസ്പെൻഡ് ചെയ്തത്.
ഏഴുപേരും അന്യ സംസ്ഥാനക്കാരാണ്. പ്രതികൾ ഇരകളെ ക്രൂരമായി ശാരീരിക‑മാനസിക പീഡനത്തിന് ഇരയാക്കിയതായാണ് പരാതി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പൊലീസിന് കൈമാറുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ബി ഷീല പറഞ്ഞു.
English Summary: Junior students ragged: Seven MBBS students suspended
You may also like this video