Site iconSite icon Janayugom Online

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി അജോയ് ഭവന്‍ സന്ദര്‍ശിച്ചു

ഉപരാഷ്ട്രപതി സ്ഥാനത്തേയ്ക്കുള്ള പ്രതിപക്ഷ സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി സിപിഐ ആസ്ഥാനമായ അജോയ് ഭവന്‍ സന്ദര്‍ശിച്ചു. ജനറള്‍ സെക്രട്ടറി ഡി രാജ, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, പല്ലബ് സെന്‍ ഗുപ്ത, രാമകൃഷ്ണ പാണ്ഡ, ഗിരീഷ് ചന്ദ്ര ശര്‍മ്മ എന്നിവര്‍ അദ്ദേഹത്തെ സ്വീകരിച്ചു.
ഉപരാഷ്ട്രപതി സ്ഥാനത്തുനിന്ന് ജഗ്‌ദീപ് ധന്‍ഖറുടെ നിര്‍ബന്ധിത രാജി ഭരണഘടനയോടും നമ്മുടെ റിപ്പബ്ലിക്കിന്റെ പരമോന്നത പദവികളുടെ അന്തസിനോടുമുള്ള ബിജെപിയുടെ തികഞ്ഞ അവഗണനയാണ് തുറന്നുകാട്ടുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ജനാധിപത്യത്തിനും ഭരണഘടനയ്ക്കുമെതിരായ സ്വേച്ഛാധിപത്യ ആക്രമണത്തിനെതിരായ ഈ നിർണായക പ്രത്യയശാസ്ത്ര പോരാട്ടത്തിൽ ജസ്റ്റിസ് റെഡ്ഡിക്ക് പൂർണ പിന്തുണയും ഐക്യദാർഢ്യവും സിപിഐ നേതാക്കള്‍ അറിയിച്ചു.

Exit mobile version