Site iconSite icon Janayugom Online

ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് പത്രിക സമര്‍പ്പിക്കും

ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്ന് പത്രിക സമര്‍പ്പിക്കും. ഇതിന് മുന്നോടിയായി ഇന്നലെ അദ്ദേഹം പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളിലെത്തി പ്രതിപക്ഷ ഇന്ത്യ സഖ്യ നേതാക്കളെയും എംപിമാരെയും സന്ദര്‍ശിച്ചു. എഎപി എംപിമാരുമായും സഭയില്‍ ഹാജരായിരുന്ന എല്ലാ പ്രതിപക്ഷ എംപിമാരുമായും അദ്ദേഹം ആശയവിനിമയം നടത്തി. 

എന്‍ഡിഎയുടെ സി പി രാധാകൃഷ്ണന്‍ ഇന്നലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ പി നഡ്ഡ, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരും ഒപ്പമുണ്ടായിരുന്നു.
പ്രധാന പത്രികയ്‌ക്കൊപ്പം മൂന്ന് സെറ്റ് പത്രിക കൂടി സി പി രാധാകൃഷ്ണന്‍ സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. മുന്‍ പാര്‍ലമെന്റ് അംഗവും ഝാര്‍ഖണ്ഡ്, തെലങ്കാന സംസ്ഥാനങ്ങളിലെ ഗവര്‍ണറുമായിരുന്നു. നിലവില്‍ മഹാരാഷ്ട്ര ഗവര്‍ണറാണ്.

Exit mobile version