Site icon Janayugom Online

പൊലീസിനെതിരെ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

പൊലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. പൊലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കന്മാരാണ് എന്ന തോന്നൽ പൊലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പൊലീസുകാർക്കെതിരെ നടപടി വേണമെന്ന കോടതി ഉത്തരവ് പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

 

Eng­lish Sum­ma­ry: Jus­tice Devan Ramachan­dran crit­i­cizes police

 

You may like this video also

Exit mobile version