ജാമ്യ ഉത്തരവുകള്‍ കെെമാറുന്നതിനുള്ള കാലതാമസം വ്യക്തിസ്വാതന്ത്രത്തിന്റെ ലംഘനമാണെന്ന് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ വളരെ ഗുരുതരമായ പോരായ്മയാണ് ജാമ്യ ഉത്തരവുകള്‍ കെെമാറ്റം ചെയ്യുന്നതിലെ കാലതാമസമെന്നും ഇത് യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കേണ്ട വിഷയമാണെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് ഹൈക്കോടതി, ജില്ലാ കോടതികൾ, വിർച്വൽ കോടതികൾ എന്നിവിടങ്ങളിലെ ഇ‑സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറീസ ഹെെക്കോടതി ചീഫ് ജസ്റ്റിസ് എസ് മുരളീധര്‍ അവതരിപ്പിച്ച ഇ കസ്റ്റഡി സര്‍ട്ടിഫിക്കറ്റിനെക്കുറിച്ചും ചന്ദ്രചൂഡ് പരാമര്‍ശിച്ചു. കേസിന്റെ വിചാരണ, പ്രതിയുടെ വിവരങ്ങള്‍ തുടങ്ങി പ്രാഥമിക റിമാന്‍ഡ് മുതലുള്ള കേസിന്റെ പുരോഗതി കസ്റ്റഡി സര്‍ട്ടിഫിക്കറ്റിലൂടെ അറിയാന്‍ കഴിയും. കോടതികളില്‍ നിന്ന് ഉടനടി ജാമ്യ ഉത്തരവുകള്‍ ജയില്‍ അധികൃതര്‍ക്ക് ലഭ്യമാകാന്‍ കസ്റ്റഡി സര്‍ട്ടിഫിക്കറ്റ് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിപാര്‍ട്ടി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞിരുന്ന ആര്യന്‍ ഖാൻ ജാമ്യ ഉത്തരവ് ആര്‍തര്‍ റോഡ് ജയില്‍ അധികൃതര്‍ക്ക് കെെമാറുന്നതിനുണ്ടായ കാലതാമസത്തെ തുടര്‍ന്ന് ഒരു ദിവസം അധികം ജയിലില്‍ കഴിയേണ്ടി വന്നിരുന്നു.
english summary; Justice DW Chandrachud says, Delay in transfer of bail orders is a violation of personal liberty
you may also like this video;