Site icon Janayugom Online

സുപ്രീം കോടതി ജസ്റ്റിസ് റോഹിന്‍ടന്‍ എഫ് നരിമാന്‍ വിരമിച്ചു

സ്വകാര്യത മൗലിക അവകാശം, ഐടി നിയമം 66എ റദ്ദാക്കല്‍, ശബരിമല ഉള്‍പ്പെടെ രാജ്യത്തെ നാഴികക്കല്ലായ വിധി പ്രസ്താവങ്ങളില്‍ അംഗമായിരുന്ന സുപ്രീം കോടതി ജസ്റ്റിസ് റോഹിന്‍ടന്‍ എഫ് നരിമാന്‍ വിരമിച്ചു.

പതിവ് രീതിയില്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണക്കൊപ്പമായിരുന്നു അവസാന ദിനം ആര്‍ എഫ് നരിമാന്‍ കേസുകള്‍ പരിഗണിച്ചത്. നരിമാന്റെ അഭാവം ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ വലിയ നഷ്ടമാണെന്ന് ചീഫ് ജസ്റ്റിസ് വിടവാങ്ങല്‍ ചടങ്ങില്‍ പറഞ്ഞു.

പ്രമുഖ അഭിഭാഷകന്‍ ഫാലി എസ് നരിമാന്റെ മകനാണ് രോഹിന്‍ടന്‍ നരിമാന്‍. 2014 ല്‍ സോളിസിറ്റര്‍ ജനറല്‍ പദവി വഹിച്ചിരുന്ന ഇദ്ദേഹത്തെ നേരിട്ട് സുപ്രീം കോടതി ജഡ്ജിയായി നിയമിക്കുകയായിരുന്നു. മുത്തലാഖ് വിധി, സ്വവര്‍ഗരതി കുറ്റകൃത്യമല്ലാതാക്കുക തുടങ്ങിയ വിധികളിലും അദ്ദേഹം അംഗമായിരുന്നു. ശബരിമല കേസ് പുനപരിശോധിക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇദ്ദേഹം വിയോജനവിധിയും എഴുതിയിരുന്നു.

നരിമാന്‍ വിരമിച്ചതോടെ സുപ്രീംകോടതിയിലെ ജഡ്ജിമാരുടെ ഒഴിവുകള്‍ ഒമ്പതായി വര്‍ധിച്ചു. ജസ്റ്റിസ് നരിമാന് പകരം ജസ്റ്റിസ് എല്‍ നാഗേശ്വര റാവു സുപ്രീം കോടതി കൊളീജിയം അംഗമാകും.

Eng­lish sum­ma­ry: Jus­tice Rohin­ton Fali Nari­man retired

you may also like this video:

Exit mobile version