കാരയ്ക്കാമണ്ഡപത്തിനു സമീപത്തുണ്ടായ വാഹനാപകടത്തിൽ ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രഫര്‍ കെ ഗോപകുമാർ (58) അന്തരിച്ചു. ഗോപകുമാറും ഭാര്യ ബിന്ദുവും സഞ്ചരിച്ച ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗോപകുമാറിന്റെ ഭാര്യ ബിന്ദുവിന് പരുക്കേറ്റു. ഗോപകുമാറിന്റെ മൃതദേഹം നിലവിൽ പിആർഎസ് ആശുപത്രിയിലാണ്.
ചന്ദ്രിക ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രഫര്‍ കെ ഗോപകുമാർ വാഹനാപകടത്തിൽ മരിച്ചു

