കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി. കണ്ണൂര്‍ ചൊവ്വ അമ്പലത്തിലെ മേല്‍ശാന്തിയാണ്. വൃശ്ചികം ഒന്നിന് സ്ഥാനം ഏറ്റെടുക്കും. വൈക്കം സദേശിയായ ഹരിഹരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായും തെരഞ്ഞെടുത്തു.
തന്ത്രി കണ്ഠര് രാജീവര്, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ, ദേവസ്വം കമ്മിഷണർ ബി എസ് പ്രകാശ്, നിരീക്ഷകൻ ജസ്റ്റിസ് ഭാസ്കരൻ, സ്പെഷൽ കമ്മിഷണർ എം മനോജ്, എന്നിവരുടെ നേതൃത്വത്തിലാണ് നറുക്കെടുപ്പു നടന്നത്. പന്തളം കൊട്ടാരത്തിലെ കൃത്തികേശ് വർമ ശബരിമലയിലെയും പൗർണമി ജി വർമ മാളികപ്പുറത്തെയും മേൽശാന്തിയെ കണ്ടെത്താനുള്ള കുറിയെടുത്തു.
English Summary: K Jayaraman Namboothiri Sabarimala Melshanthi
You may also like this video