Site iconSite icon Janayugom Online

അതൃപ്തിയുമായി കെ മുരളീധരനും ;പുതുപ്പള്ളി ഉപതെരഞെടുപ്പിനുശേഷം തുറന്നു പറയുമെന്നും അദ്ദേഹം

പുതുപ്പള്ളി ഉപതെര‍ഞ്ഞെടുപ്പിന് ശേഷം താനും ചിലത് പറയുമെന്ന് കെ മുരളീധരന്‍എംപി.കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗത്വത്തില്‍ രമേശ് ചെന്നിത്തല അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ കാലാവധി കഴിഞ്ഞാല്‍ പൊതുപ്രവര്‍ത്തനത്തില്‍നിന്ന് മാറിനില്‍ക്കുമെന്നും കെ മുരളീധരന്‍ കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.

തത്കാലം തെലങ്കാനയിലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി പറയാം. കേരളത്തിനെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല. കെ കരുണാകരന്‍ സ്മാരകത്തിന്റെ പണി ഇതുവരെ തിരുവനന്തപുരത്ത് ആരംഭിച്ചിട്ടില്ല. ലോക്‌സഭാ കാലാവധി കഴിഞ്ഞതിന് ശേഷം അക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

അതുവരെ പൊതുരംഗത്തുനിന്ന് മാറണം എന്നൊക്കെ ആഗ്രഹിക്കുന്നുണ്ട്. വിശദമായ കാര്യങ്ങള്‍ ആറാം തീയതിക്കുശേഷം ഞാനും പറയാം അദ്ദേഹം പ്രതികരിച്ചു. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലേ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല. 

Eng­lish Summary:
K Muraleed­ha­ran is also dis­sat­is­fied; he will speak open­ly after the Putu­pal­ly by-election

You may also like this video:

Exit mobile version