Site iconSite icon Janayugom Online

‘പ്രധാനമന്ത്രി വിളിച്ചാൽ ഞാനും പോകും’; പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്ന് കെ മുരളീധരൻ

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ രാഷ്‌ട്രീയനീക്കങ്ങളുടെ ഭാഗമായ വിരുന്നിൽ എൻ കെ പ്രേമചന്ദ്രൻ എംപി പങ്കെടുത്ത വിഷയത്തില്‍ പ്രതികരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ.

പങ്കെടുത്ത എൻ കെ പ്രേമചന്ദ്രൻ എംപിയെ ന്യായീകരിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രധാനമന്ത്രിയുടെ വിരുന്നിൽ പ​ങ്കെടുത്തതിന്റെ പേരിൽ പ്രേമചന്ദ്രനെ സംഘിയാക്കാൻ അനുവദിക്കില്ലെന്നും പ്രേമചന്ദ്രനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്നും മുരളീധരൻ പ്രതികരിച്ചു.

‘നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാൻ തന്നെ വിളിച്ചാലും പോകും. രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പോകും. സഭക്ക് അകത്തും പുറത്തും മോദി സർക്കാറിനെ ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയാണ് പ്രേമചന്ദ്രൻ. പ്രധാനമന്ത്രിയുടെ ക്ഷണം എംപിയെന്ന നിലയിൽ സ്വീകരിച്ചതിന്റെ പേരിൽ ഒറ്റപ്പെടുത്താൻ ശ്രമിച്ചാൽ നടക്കില്ല’- കെ മുരളീധരൻ പറഞ്ഞു.

Eng­lish Sum­ma­ry: K Muraleed­ha­ran react­ed N K Prema­chan­dran PM lunch party
You may also like this video

Exit mobile version