Site iconSite icon Janayugom Online

വട്ടിയൂര്‍ക്കാവിലെ തന്റെ വിജയത്തിനു പിന്നില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയെന്ന് കെ മുരളീധരന്‍

അധികാരത്തില്‍ വരാനായി ഒരേസമയം ബിജെപി, ആര്‍എസ് സ് തുടങ്ങിയ തീവ്ര ഹിന്ദുത്വ വര്‍ഗീയതയുടെ പിന്തുണയും , ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയും കോണ്‍ഗ്രസ് നേടുന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്താകുന്നു. 2016‑ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെമുരളീധരന്‍. വട്ടിയൂര്‍ക്കാവില്‍ താന്‍ മത്സരിച്ചപ്പോഴാണ് പിന്തുണ ലഭിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2019 മുതൽ വെല്‍ഫയര്‍ പാര്‍ട്ടിയുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ട്. അത് ദേശീയതലത്തില്‍ കൈക്കൊണ്ട തീരുമാനത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയെന്നത് വെല്‍ഫയര്‍ പാര്‍ട്ടിയുടെ ദേശീയ നയമാണെന്നുമാണെന്നും മുരളീധരന്‍ വ്യക്തമാക്കി.ബിജെപിക്ക് ബദലായി കോണ്‍ഗ്രസ് എന്ന നിലപാടിന്റെ പുറത്ത് സ്വീകരിച്ചിട്ടുള്ള നയമാണിത്.

ഇതേ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള തമിഴ്നാട്ടില്‍ പിന്തുണ നല്‍കിയതെന്നും അദ്ദേഹം പറയുന്നു. സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാര്‍. സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ട്. സാധാരണഗതിയില്‍ എന്‍എസ്എസിന്റെ ചടങ്ങില്‍ കൂടുതലായും കോണ്‍ഗ്രസ് നേതാക്കളാണ് പങ്കെടുക്കാറുള്ളതെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version