Site iconSite icon Janayugom Online

കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണ്; സ്‌പെഷ്യൽ എക്‌സൈസ്‌ തീരുവതന്നെ ശരിയല്ല: ധനമന്ത്രി

ഇന്ധനവിലയിൽ കേന്ദ്രം കുറച്ചതിന്റെ ആനുപാതികമായ കുറവ് കേരളത്തിൽ വന്നിട്ടുണ്ടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. അനിയന്ത്രിതമായി കേന്ദ്രം സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയടക്കം കൂട്ടിയത് കൊണ്ടാണ് ഇന്ധനവിലയിൽ ഭീമമായ വർധനവ് ഉണ്ടായത്. സ്പെഷ്യൽ എക്സൈസ് തീരുവയായി ഉയർന്ന തുക പിരിക്കാൻ കേന്ദ്ര സർക്കാരിന് അവകാശമില്ല. ഇത് ഭരണഘടനാ ലംഘനമാണ്. കേന്ദ്രസെസ് ഫെഡറൽ സംവിധാനത്തിന് നേരെയുളള കടന്നുകയറ്റമാണ്. സംസ്ഥാന സർക്കാർ കഴിഞ്ഞ ആറ് വർഷത്തിനിടെ നികുതി വർധിപ്പിച്ചിട്ടില്ല. നികുതി ഒരു തവണ കുറയ്ക്കുകയും ചെയ്തു. ഉമ്മൻചാണ്ടി സർക്കാർ 13 തവണയാണ് നികുതി വർധിപ്പിച്ചതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

രാജ്യത്ത് ഓയിൽ പൂൾ അക്കൗണ്ട് എന്ന സംവിധാനം ഉണ്ടായിരുന്നു. സബ്സിഡി നൽകികൊണ്ട് പെട്രാൾ വില നിശ്ചിത നിരക്കിൽ നിലനിർത്താനുളള സംവിധാനമായിരുന്നു ഇത്. എന്നാൽ, ഈ സംവിധാനം എടുത്തു കളഞ്ഞത് മൻമോഹൻ സിങാണ്. കേന്ദ്രം അനിയന്ത്രിതമായി സ്പെഷ്യൽ എക്സൈസ് തീരുവ കൂട്ടിയതാണ് വില കൂടാനുള്ള പ്രധാന കാരണം. ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും കേന്ദ്രം തീരുവ ഉയർത്തിയെന്നും ധനമന്ത്രി പറഞ്ഞു.

ENGLISH SUMMARY: k n bal­agopal about cen­tre fuel price

YOU MAY ALSO LIKE THIS VIDEO

Exit mobile version