Site icon Janayugom Online

കെ ആർ ഗൗരിയമ്മ സ്മാരക അന്തർദേശീയ പുരസ്കാരം ഡോ. അലിഡാ ഗുവേരക്ക്

ആധുനിക കേരളത്തിന്റെ ശില്പികളിലൊരാളും മുൻ മന്ത്രിയുമായ കെ ആർ ഗൗരിയമ്മയുടെ സ്മരണക്കായി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ അന്തർദേശിയ പുരസ്കാരം ക്യുബൻ വിപ്ലവകാരി ചെഗുവേരയുടെ മകളും സാമൂഹിക പ്രവർത്തകയായ ഡോ. അലിഡാ ഗുവേരക്ക് നൽകുമെന്ന് ജൂറി അംഗങ്ങളായ ബിനോയ് വിശ്വം എം പി, എം എ ബേബി, പി സി ബീനാകുമാരി എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജനുവരി അഞ്ചിന് പകൽ 11. 30 ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഒളിമ്പിയ ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിക്കും.

മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ വളർച്ചക്കും പുനരധിവാസത്തിനുമായി പ്രവർത്തിച്ച അലിഡാ ക്യുബൻ മെഡിക്കൽ മിഷനിലെ സജീവ അംഗം കൂടിയാണ്. മൂവായിരം അമേരിക്കൻ ഡോളറും ശില്പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ് പുരസ്കാരമെന്നും ജൂറി അംഗങ്ങൾ അറിയിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി വി സത്യനേശൻ, പി ആർ ബാനർജി തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Eng­lish Sum­ma­ry: K R Gouri Amma Memo­r­i­al Inter­na­tion­al Award Dr. Alei­da Guevara
You may also like this video

Exit mobile version