Site iconSite icon Janayugom Online

കെ ആര്‍ നാരായണന്‍ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സിനിമാ വേദിയില്‍ അംഗീകാരം

കെ ആര്‍ നാരായണന്‍ ഫിലീം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അന്താരാഷ്ട്ര സിനിമാ വേദിയില്‍ അംഗീകാരം. ആഗോള തലത്തിലുള്ള ഫിലീം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ അസോസിയേഷന്‍ ആയ സിലക്ടി ന്റെ ഇന്റര്‍ നാഷണല്‍ ഫിലീം അവാര്‍ഡിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകാരം. 2025ലെ സിലക്ട് പുരസ്കാരത്തില്‍ ഏഷ്യാ പസഫിക് വിഭാഗത്തിലെ മികച്ച ഡോക്യുമെന്റെറി ആയി ശ്രുതില്‍ മാത്യുസംവിധാനം ചെയ്ത ദിനോസറിന്റെ മുട്ട തിരഞ്ഞെടുത്തു.

കെ ആര്‍ നാരായണന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സിലെ വിദ്യാര്‍ത്ഥിയാണ് ശ്രുതില്‍ .ഏഷ്യാ പസഫിക് റീജിയണിലെ (CAPA) 34 ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിലെ വിദ്യാർഥികളുടെ ചിത്രങ്ങളിൽ നിന്നാണ് ‘ദിനോസറിന്റെ മുട്ട’ മികച്ച ഡോക്യുമെന്ററി ആയി തിരഞ്ഞെടുക്കപ്പെട്ടത്. ജർമ്മനിയിലെ നോർത്ത് റൈൻ വെസ്റ്റ്ഫാലനിൽ നടന്ന ഇന്റർനാഷണൽ ഹൃസ്വചിത്ര ഫിലിം ഫെസ്റ്റിവലായ 71-ാമത് ഓബർഹൌസൻ അന്താരാഷ്ട്ര ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ശ്രുതിൽ മാത്യു (ഡയറക്ടർ), മുഹമ്മദ് താമിർ എം കെ (സൗണ്ട് ഡിസൈനർ) എന്നിവർ പങ്കെടുത്തിരുന്നു.

2024ൽ നടന്ന ജി ഹാവാ ഐ ഡി എഫ് എഫ് 2024 പ്രാഗ് ചെക്ക് റിപ്പബ്ലിക്ക് വേൾഡ് പ്രീമിയറിൽ പ്രത്യേക മെൻഷൻ ലഭിച്ചു. ശ്രുതിൽ മാത്യു, ഭവ്യ ബാബുരാജ് (സിനിമാട്ടോഗ്രാഫർ) എന്നിവർ ഫെസ്റ്റിൽ പങ്കെടുക്കുകയും ചെയ്തു.സിലക്ട് (CILECT) എന്നത് ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ സ്കൂള്സ് എന്നർlമുള്ള ഫ്രഞ്ച് സംഘടനയാണ്. ലോകമെമ്പാടുമുള്ള പ്രമുഖ സിനിമ‑ടെലിവിഷൻ‑ഇലക്ട്രോണിക് മീഡിയ വിദ്യാലയങ്ങളെ ബന്ധിപ്പിച്ച് വിദ്യാഭ്യാസം മെച്ചപ്പെടുത്താനും, ആശയങ്ങൾ പങ്കുവെക്കാനും, സഹകരണവും ഊർജ്ജസ്വലമായ നവീനതയും പ്രോത്സാഹിപ്പിക്കുന്ന ഒരു വേദിയാണിത്.64 രാജ്യങ്ങളിൽ നിന്നുള്ള 186 സ്കൂളുകൾ ഇതിൽ അം​ഗങ്ങളാണ്. ഏകദേശം 11,000 അധ്യാപകരും, 90,000 വിദ്യാർഥികളും, 16 ലക്ഷത്തിലധികം പൂർവ വിദ്യാർഥികളുടേയും നെറ്റ്‌വർക്കുമ്ട് സിലക്ടിന്. 

Exit mobile version