Site icon Janayugom Online

കേരളത്തിലെ ബിജെപി വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണന്‍ എംപി

കേരളത്തിലെ ബിജെപി വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണന്‍ എംപി. ഇടതുപക്ഷ മനസുകളിലും വലതുപക്ഷ ചിന്താഗതി വരുന്നു.മുൻപ് വലതുപക്ഷമായിരുന്നവരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പിന്നെ മനുഷ്യൻറെ ചിന്ത വേറെയാണ്. ത്രിപുരയിലും ബംഗാളിലും അത് കണ്ടു.

പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ കുറവാണ്. പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയ രീതികൾ മതിയോ എന്ന് ചർച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വിജയിച്ച ഒരേയൊരു എൽഡിഎഫ് സ്ഥാനാർത്ഥിയാണ് കെ രാധാകൃഷ്ണൻ. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. കോളനി, സങ്കേതം, ഊര് എന്നീ പേരുകൾ ഒഴിവാക്കാൻ മന്ത്രി സ്ഥാനമൊഴിയുന്നതിന് തൊട്ടുമുൻപ് അദ്ദേഹം ഉത്തരവ് പുറത്തിറക്കിയിരുന്നു.

കോളനി എന്ന പേര് അവമതിപ്പ് ഉണ്ടാക്കുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പേരുമാറ്റം സംബന്ധിച്ച നിർദേശം. കോളനി, സങ്കേതം, ഊര് തുടങ്ങിയ പേരുകൾക്ക് പകരം കാലാനുസൃതമായി മറ്റ് പേരുകൾ നൽകണമെന്ന് പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ സർക്കാറിനോട് ശുപാർശ ചെയ്തിരുന്നു. നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയ പേരുകൾ പകരമായി ഉപയോഗിക്കാനാണ് സർക്കാർ ഉത്തരവിലെ നിർദേശം. പ്രാദേശിക താല്പര്യം നോക്കിയും മറ്റ് പേരുകൾ ഇടാമെന്ന് ഉത്തരവിൽ പറയുന്നു.

Eng­lish Summary:
K Rad­hakr­ish­nan, MP, should take BJP’s vic­to­ry in Ker­ala seriously

You may also like this video:

Exit mobile version