Site iconSite icon Janayugom Online

കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ: വി ടി മുരളി പ്രസിഡന്റ്, ടിവി ബാലൻ സെക്രട്ടറി

സംഗീത സംവിധായകൻ കെ രാഘവൻ മാസ്റ്ററുടെ ഓർമ്മയ്ക്ക് കെപിഎസി രൂപം നല്കിയ കെ രാഘവൻ മാസ്റ്റർ ഫൗണ്ടേഷൻ കലാപഠന ഗവേഷണ കേന്ദ്രത്തിന്റെ പ്രസിഡന്റായി വിടി മുരളിയേയും സെക്രട്ടറിയായി ടി വി ബാലനെയും ജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു. ഫൈസൽ എളേറ്റിൽ, ഡോ. പ്രശാന്ത് കൃഷ്ണൻ (വൈസ് പ്രസിഡന്റുമാർ) അനിൽമാരാത്ത്, വിനീഷ് വിദ്യാധരൻ (ജോ. സെക്രട്ടറിമാർ), എ പി കുഞ്ഞാമു (ട്രഷറർ) എന്നിവർ സഹഭാരവാഹികളായി 22 അംഗ. എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു. 

എം ടി വാസുദേവൻ നായർ, ഡോ. കെ ജെ യേശുദാസ്, ശ്രീകുമാരൻ തമ്പി, പത്മശ്രീ മധു, പി ജയചന്ദ്രൻ എന്നിവർ രക്ഷാധികാരികളും കരിവെള്ളൂർ മുരളി, എം ജയചന്ദ്രൻ, ആ കനകംബരൻ, വിദ്യാധരൻ മാസ്റ്റർ, ഡോ. കെ ഓമനക്കുട്ടി, അഡ്വ. ടി കെ ഹംസ, ഷാജി എൻ കരുൺ, രമേഷ് നാരായണൻ, ആലങ്കോട് ലീലാകൃഷ്ണൻ, രവി മേനോൻ, പ്രമോദ് പയ്യന്നൂർ, അഡ്വ. എ ഷാജഹാൻ കെപിഎ സി എന്നിവർ ഉപദേശക സമിതി അംഗങ്ങളുമാണ്. 

പ്രസിഡന്റ് വി ടി മുരളി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി വി ബാലൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എ പി കുഞ്ഞാമു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കരിവെള്ളൂർ മുരളി, ഫൈസൽ എളേറ്റിൽ, ആനന്ദ് കാവുവട്ടം, ബീരാൻ കൽപ്പുറത്ത്, ടികെ വിജയരാഘവൻ, വേലായുധൻ എടച്ചേരിയൻ, കെ പി വിജയകുമാർ, സി അജിത്ത് കുമാർ. പ്രൊഫ. ടി കെ രാമകൃഷ്ണൻ, നിർമ്മൽ മയ്യഴി, കെ പുരം സദാനന്ദൻ, മണികണ്ഠൻ ചേളന്നൂർ, പി ടി സുരേഷ്, ടി ഷിനോദ്, സി രാജൻ എന്നിവർ സംസാരിച്ചു. അനിൽ മാരാത്ത് സ്വാഗതവും റഷീദ് കുമരംപുത്തൂർ നന്ദിയും പറഞ്ഞു.

Eng­lish Summary:K Ragha­van Mas­ter Foun­da­tion: VT Murali Pres­i­dent, TV Bal­an Secretary
You may also like this video

Exit mobile version