Site iconSite icon Janayugom Online

കെ റയിൽ; എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങള്‍

K RailK Rail

കെ റയിൽ വിഷയത്തിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ എൽഡിഎഫ് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ഏപ്രില്‍ 19ന് തിരുവനന്തപുരത്ത് നടക്കുന്ന യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. പാചകവാതക ഇന്ധനവിലകള്‍ കേന്ദ്രം വര്‍ധിപ്പിക്കുന്നതിനെതിരെ ഏപ്രില്‍ 21 ന് എല്ലാ നിയോജകമണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനും ഇന്നലെ ചേർന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സംസ്ഥാന കമ്മിറ്റിയോഗത്തിൽ തീരുമാനമായി.

കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ റയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ അരാജക സമരങ്ങള്‍ വളര്‍ത്താനുമുള്ള വലിയ ഗൂഢാലോചനയാണ് യുഡിഎഫും ബിജെപിയും നടത്തിവരുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ പറഞ്ഞു. എല്‍ഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഇനിമേലിൽ ഒരു വികസന പ്രവര്‍ത്തനങ്ങളും അനുവദിക്കില്ലെന്ന സംഘടിത നീക്കമാണ് ഇവർ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും പ്രധാന എൽഡിഎഫ് നേതാക്കളും പങ്കെടുക്കുന്ന ആദ്യ പരിപാടി ഏപ്രിൽ 19ന് തിരുവനന്തപുരത്ത് സംഘടിപ്പിക്കും. തുടര്‍ന്ന് എല്ലാ ജില്ല കേന്ദ്രങ്ങളിലും പ്രാദേശികമായും എല്‍ഡിഎഫ് പ്രചരണപരിപാടികള്‍ നടത്തും. അതോടൊപ്പം ഗൃഹ സമ്പര്‍ക്കപരിപാടികളും സംഘടിപ്പിക്കും. മഹത്തായ വികസന യജ്ഞത്തില്‍ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ബഹുജനങ്ങള്‍ എന്നിവരുടെ പിന്തുണ ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും എല്‍ഡിഎഫ് യോഗം നിര്‍ദേശിച്ചു.

Eng­lish Sum­ma­ry: K Rail; Explana­to­ry meet­ings at all dis­trict centers

You may like this video also

Exit mobile version