വീടും ഭൂമിയും നഷ്ടപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകിയ ശേഷം മാത്രമെ കെ റയിലിന് വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് നടത്തുകയുള്ളുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പതാകദിനത്തിൽ കോടിയേരി മൂളിയിൽനടയിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണിമുടക്കുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഹൈക്കോടതി വിധി ജനാധിപത്യ അവകാശം നിഷേധിക്കുന്നതാണ്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണിത്. തൊഴിലാളികൾ ശമ്പള വർദ്ധനവിന് അടക്കം നടത്തുന്ന സമരത്തെ ഇത് ബാധിക്കും. നാവടക്കൂ പണിയെടുക്കൂ എന്ന അടിയന്തരാവസ്ഥക്കാലത്തെ ഓർമ്മിപ്പിക്കുന്ന വിധിയാണിതെന്നും കോടിയേരി പറഞ്ഞു. പണിമുടക്കിയവർ വാഹനങ്ങൾ തടയുന്നത് നിരുത്സാഹപ്പെടുത്തണം. സമരസമിതി അത് അംഗീകരിച്ചിട്ടില്ലെന്നും ഏതെങ്കിലും പ്രകോപനത്തിൽ പെട്ടുപോകുന്നതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
English Summary: K Rail: Kodiyeri said that the land will be acquired only after paying compensation
You may like this video also