കെ റയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ച് റയിൽവേ ഹൈക്കോടതിയിൽ. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള വിജ്ഞാപനത്തിന് അനുമതി ഉണ്ടെന്നും,ഭൂമി ഏറ്റെടുക്കലിന് തടസമില്ലെന്നും റയിൽവേ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്കെതിരെ ബിജെപി സമരം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്ര സർക്കാർ, കെ റയിലിനെ ഹൈക്കോടതിയിൽ പിന്തുണച്ചത്. കേന്ദ്ര അനുമതിയില്ലെന്ന വാദം പൊളിഞ്ഞത് യുഡിഎഫിനും തിരിച്ചടിയായി.
സർവേ നടത്തുന്നതിനും ഭൂമി ഏറ്റെടുക്കലിനും എതിരെ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. വാദത്തിനിടെയാണ് സംസ്ഥാന സർക്കാർ പദ്ധതിയെ പിന്തുണച്ച് റയില്‍വേയും കേന്ദ്ര സർക്കാരും നിലപാട് സ്വീകരിച്ചത്. സിൽവർ ലൈൻ പ്രത്യേക പദ്ധതിയല്ലെന്നും 2013 ലെ നിയമം അനുസരിച്ച് ഭൂമി ഏറ്റെടുക്കാമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് തടസമില്ല. റയിൽവേയുടെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമാണ് കെ റയിൽ എന്ന് റയിൽവേ വ്യക്തമാക്കി.
english summary; K Rail: Railways support the state government
you may also like this video;