Site icon Janayugom Online

ആറ് മണ്ഡലം പ്രസിഡന്‍റുമാരെ പുറത്താക്കി കെ.സുധാകരന്‍

കോണ്‍ഗ്രസിന്‍റെ ആറ് മണ്ഡലം പ്രസിഡന്‍റുമാരെ കെപിസിസിപ്രസിഡന്‍റ് കെ സുധാകരന്‍ പുറത്താക്കി. കോണ്‍ഗ്രസ് ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തി എന്ന പേരിലാണ് പുറത്താക്കിയത്. എന്നാല്‍ എ ഗ്രൂപ്പിലുള്ളവരെയാണ് പുറത്താക്കിയതെന്നാന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഫണ്ട് സമാഹരണം വിജയിപ്പിക്കുന്നതില്‍ വീഴ്ച്ച വരുത്തി എന്ന കാരണത്താലാണ് ആറ് മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കിയത്. ഇവര്‍ യൂണിറ്റ് കമ്മിറ്റി രൂപീകരണം, 137 രൂപ ചലഞ്ച് എന്നിവ വിജയിപ്പിക്കുന്നതില്‍ ഗുരുതര വീഴ്ച്ച, കൃത്യവിലോപം എന്നിവ നടത്തിയതായിട്ടാണ് പറയുന്നത്മണ്ഡലം പ്രസിഡന്റുമാരായ സാം മാത്യു (ഏനാത്ത്), സാബു മരുതേന്‍കുന്നേല്‍ (കോട്ടാങ്ങല്‍), എബ്രഹാം പി തോമസ് (ചെറുകോല്‍) പി എം ജോണ്‍സണ്‍ (ഇലന്തൂര്‍), ജിജി ചെറിയാന്‍ (മല്ലപ്പുഴശ്ശേരി), സുബിന്‍ നീറംപ്ലാക്കല്‍ (കോയിപ്രം) എന്നിവരെയാണ് സ്ഥാനത്ത് നിന്ന് നീക്കിയിരിക്കുന്നത്.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി. ഡിസംബര്‍ 28 ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആദ്യ സംഭാവന നല്‍കിയാണ് ഫണ്ട് സമാഹരണം പദ്ധതിക്ക് തുടക്കമിട്ടത്. ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്തും ഡിജിറ്റല്‍ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യവും നേതൃത്വം ഒരുക്കിയിരുന്നു. ആദ്യ ഘട്ടത്തില്‍ നേതൃ നിരയിലുള്ളവരില്‍ നിന്ന് 137 രൂപ വീതം സമാഹരിക്കാനായിരുന്നു കെ പി സി സി നിര്‍ദേശിച്ചിരുന്നത്. നേതാക്കളില്‍ ഏറെപ്പേരും പണം നല്‍കിയതോടെയാണ് ബൂത്ത് തലത്തിലേക്ക് ചലഞ്ച് വ്യാപിപ്പിച്ചത്.

കെപി സി സിക്ക് ഐ എന്‍ ടി യു സി ഒരുകോടി പത്ത് ലക്ഷം രൂപയാണ് 137 രൂപ ചലഞ്ചിലേക്ക് നല്‍കിയത്. കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനത്തോടനുബന്ധിച്ചാണ് 137 രൂപ ചലഞ്ച് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി വഴി 50 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാനായില്ല. റിപ്പബ്ളിക് ദിനത്തില്‍ പദ്ധതി അവസാനിപ്പിക്കാനായിരുന്നു കെ പി സി സി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് തീയതി ദണ്ഡി യാത്രയുടെ വാര്‍ഷികദിനമായ മാര്‍ച്ച് 12‑ലേക്ക് മാറ്റുകയായിരുന്നു. ലക്ഷ്യം കൈവരിക്കാന്‍ വേണ്ടി പിന്നീട് അവസാന തീയതി ഏപ്രില്‍ മുപ്പതിലേക്ക് ദീര്‍ഘിപ്പിക്കുകയും ചെയ്തിരുന്നു.

Eng­lish Sum­ma­ry: K. Sud­hakaran expelled six con­stituen­cy presidents

You may also like this video:

Exit mobile version