ചൊവ്വയിലും, ചന്ദ്രനിലും മനുഷ്യന് പോവുന്ന കാലത്ത് കെ സുധാകരന് കൂടോത്രത്തിന്റെ പിന്നാലെ പോയത് നാണക്കേടായെന്ന് കെപിസിസി ക്യാമ്പില്‍ വിമര്‍ശനം. ലോക്സഭാ എംപി അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന രീതിയില്‍ പെരുമാറിയത് കഷ്ടമാണെന്നും വിമര്‍ശനമുയര്‍ന്നു.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന് രാജ്മോഹന്‍ ഉണ്ണിത്താന്റെ പേരെടുത്തു പറഞ്ഞ് വിമര്‍ശിച്ചു .കോഴിക്കോട്ട് നടന്ന ചിന്തൻ ശിബിരം, ബത്തേരിയിൽ കഴിഞ്ഞ തവണ നടന്ന കോൺക്ലേവ് എന്നിവയിലെ തീരുമാനങ്ങൾ നടപ്പാക്കാത്തതിലും വിമർശനമുയർന്നു. വഴിപാടായി ഇത്തരം പരിപാടികൾ നടത്തുന്നു എന്നല്ലാതെ തുടർ പ്രവർത്തനമൊന്നുമില്ലെന്നും കോൺഗ്രസിലെ മുതിർന്ന നേതാക്കളും വിമർശിച്ചു.
English Summary
K Sudhakaran has been heavily criticized in the KPCC camp
You may also like this video: