കോഴിക്കോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കോഴിക്കോടുണ്ടായത് മോശം സംഭവമാണെന്നും അതിൽ കെപിസിസിക്ക് ദുഖമുണ്ടെന്നും മാധ്യമങ്ങളോട് സുധാകരൻ പറഞ്ഞു.
സംഭവത്തിൽ കോഴിക്കോട് ഡിസിസിയുടെ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം നടപടിയുണ്ടാവും. ഡിസിസി റിപ്പോർട്ട് തൃപ്തികരമല്ലെങ്കിൽ കെപിസിസി തന്നെ നേരിട്ട് ഇതേക്കുറിച്ച് അന്വേഷിക്കും. പാര്‍ട്ടിയില്‍ ഇനി ഗ്രൂപ്പ് യോഗം അനുവദിക്കില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരത്തെ എ ഗ്രൂപ്പ് നേതാവ് ലത്തീഫിനെതിരെ നിരവധി പരാതികൾ കെപിസിസി നേതൃത്വത്തിന് ലഭിച്ചിട്ടുണ്ടെന്നും അന്വേഷണവിധേമായിട്ടാണ് ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്‍ കെപിസിസി സെക്രട്ടറി ലത്തീഫിനെ സസ്പെൻഡ് ചെയ്തതിനെതിരെ തലസ്ഥാനത്ത് പരസ്യപ്രതിഷേധം നടന്നിരുന്നു.
English Summary : K Sudhakaran on assaulting media persons by congress
You may also like this video :