Site iconSite icon Janayugom Online

ജമാഅത്തെ ഇസ്ലാമി മുസ്ലിങ്ങളുടെ ബാപ്പയാകാൻ നോക്കേണ്ട: കെ ടി ജലീല്‍

ആർഎസ്എസുമായി ചർച്ച നടത്തിയതിന് ജമാഅതെ ഇസ്ലാമിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് കെടി ജലീൽ. മുസ്ലിംകളുടെ ബാപ്പയാകാൻ അവർ നോക്കേണ്ടെന്നും അദ്ദേഹം കാസർകോട്ട് വാർത്താസമ്മേളനത്തിൽ പരിഹസിച്ചു. ഇന്ത്യൻ മുസ്ലിംകളിൽ അരശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്ക് മുസ്ലിം സമുദായത്തിന്റെ കാര്യങ്ങൾ പറയാൻ ആരാണ് അധികാരം നൽകിയതെന്ന് ജലീൽ ചോദിച്ചു.

ജമാഅത്തെ ഇസ്ലാമിയും, മറ്റ് 13 ലധികംസംഘടനകളും ആർഎസ്എസുമായി നടത്തിയ ചർച്ചയെ എതിർത്തുകൊണ്ടാണ് ജലീൽ രംഗത്തുവന്നത്. ഇകെഎപി വിഭാഗം സമസ്‌തകളും, മുജാഹിദ് വിഭാഗവും ജജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി നടത്തിയ ചർച്ചയെ എതിർത്തുകൊണ്ട് രംഗത്ത് വന്ന കാര്യവും ജലീൽ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങളെ വംശഹത്യ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ്.
വിചാരധാരയിൽ ആരെല്ലാമാണ് ശത്രുക്കളെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള ആർഎസ്എസുമായി ജമാഅത്തെ ഇസ്ലാമി മുസ്ലിംകളുടെ എന്ത് പ്രശ്നമാണ് ചർച ചെയ്തതെന്ന് ജലീൽ ചോദിച്ചു.

Eng­lish Sum­ma­ry: K T Jaleel against Jama-at-Islami

You may also like this video

Exit mobile version