ദേശീയപുരസ്‌കാരം നേടിയ ‘കടൈസി വ്യവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റു മരിച്ചനിലയില്‍. മകൻ നമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു. മധുര ജില്ലയിൽ ഉസിലാമ്പട്ടിക്കടുത്ത് അണയൂരിലാണ് സംഭവം. മദ്യപിക്കാൻ പണംചോദിച്ച് വഴക്കിടുന്നതിനിടയിൽ അമ്മയെ തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.
വിജയ് സേതുപതിയും നല്ലാണ്ടി എന്ന 85‑കാരനും പ്രധാനവേഷത്തിലെത്തിയ കടൈസി വ്യവസായിൽ ഒട്ടേറെ ഗ്രാമീണർ അഭിനയിച്ചിരുന്നു. അതിലൊരാളായിരുന്നു വിജയ് സേതുപതിയുടെ അമ്മായിയായി അഭിനയിച്ച കാസമ്മാൾ.
English Summary: Kadaisi Vivasayi movie actress Kasamma was beaten to death by her son
You may also like this video