ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഡോ. കഫീൽഖാനെ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി. ദെവാരിയ‑കുശിനകർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. 2016ൽ എസ്‌പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്.
ലജിസ്‌ലേറ്റീവ് കൗൺസിലിലെ 36 സീറ്റുകളിലേക്ക് ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയ്ക്കിടെ തന്റെ പുസ്തകം-ദ ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി-അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു. കഫീൽ ഖാന്റെ സ്ഥാനാർത്ഥിത്വം എസ്‌പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചു.
2017 ഓഗസ്റ്റിൽ ഖൊരക്പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തിലാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. വിഷയത്തിൽ ഖാനെ വേട്ടയാടിയ സർക്കാർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് കഫീൽഖാൻ.
english summary;Kafeel Khan is the MLC candidate in UP
you may also like this video;