Site icon Janayugom Online

കാക്കനാട്ടെ ഭക്ഷ്യവിഷബാധ : ഹോട്ടലുടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ്

എറണാകുളം കാക്കനാട്ടെ ഭക്ഷ്യവിഷബാധ സംഭവത്തിൽ ലെ ഹയാത്ത് ഹോട്ടൽ ഉടമക്കെതിരെ നരഹത്യ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. ഹോട്ടൽ ലൈസൻസി ആരെന്നറിയിക്കാനും പൊലീസ് ഹോട്ടലുടമക്ക് നിർദ്ദേശം നൽകി. ഹോട്ടലില്‍ നിന്ന് ഷവര്‍മ കഴിച്ച് മരിച്ച കോട്ടയംസ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിലാണ് കേസെടുത്തത്.

ഹോട്ടലിൽ നിന്ന് ഷവർമയും മയോണൈസും വാങ്ങി കഴിച്ചതിനു പിന്നാലെയാണ് രാഹുലിന് ഭക്ഷ്യവിഷബാധയുണ്ടായതെന്നാണ് വീട്ടുകാരുടെ പരാതി. ഒക്ടോബർ 18 നാണ് 24കാരനായ രാഹുല്‍ ഡി നായർ ലെ ഹയാത്ത് ഹോട്ടലില്‍ നിന്ന് ഷവര്‍മ ഓണ്‍ലൈൻ വഴി ഓര്‍ഡര്‍ ചെയ്ത് കഴിച്ചത്. ഇതിന് പിന്നാലെ ചര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. തുടര്‍ന്ന് ശനിയാഴ്ച്ച കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. എന്നാല്‍ ബുധനാഴ്ച മൂന്നു മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് ആരോഗ്യ വിഭാഗം ഹോട്ടല്‍ പരിശോധിക്കുകയും, ഹോട്ടൽ പൂട്ടിക്കുകയും ചെയ്തിരുന്നു. ഭക്ഷ്യ വിഷബാധ സ്ഥിരീകരിക്കാൻ രാഹുലിന്‍റെ രക്തം പരിശോധനക്ക് അയച്ചിരിക്കുകയാണ്. രക്ത പരിശോധനാ ഫലം വന്നാൽ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ.

Eng­lish Sum­ma­ry: kakkanad le hay­at restau­rant own­er booked in food poi­son­ing death case
You may also like this video

 

Exit mobile version