Site iconSite icon Janayugom Online

പുരോഗമന കലാ സാഹിത്യ സംഘം ആലാ യൂണിറ്റ് അഡ്വ. ദീപു ജേക്കബ് പ്രസിഡന്റ്, സനിൽ രാഘവൻ സെക്രട്ടറി

പുരോഗമന കലാ സാഹിത്യ സംഘം ആലാ യൂണിറ്റ് സമ്മേളനം  നെടുവരം കോട് പീപ്പിൾസ് ലൈബ്രറി ഹാളിൽ നടന്നു.  പി.കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ആലാ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കെ  ഡി. രാധാകൃഷ്ണക്കുറുപ്പ്, പു ക സ ഏരിയ കമ്മിറ്റി അംഗം ബി. ഷാജ് ലാൽ , ആലാ ഗ്രാമ പഞ്ചായത്ത് അംഗം രാധാമണി, കരുണ പെയ്ൻ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ആലാ മേഖലാ കൺവീനർ കെ. ഡി. മോഹൻ കുമാർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സനിൽ രാഘവൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രന്ഥശാല പ്രവർത്തനങ്ങളെ ഹൈജാക്ക് ചെയ്യുവാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ  സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. യൂണിറ്റ് ഭാരവാഹികളായി  അഡ്വ. ദീപു ജേക്കബ് (പ്രസിഡന്റ്) പി. കെ. നാരായണൻ (വൈസ് പ്രസിഡന്റ്)സനിൽ രാഘവൻ (സെക്രട്ടറി) സി ഡി കുഞ്ഞച്ചൻ (ജോ. സെക്രട്ടറി)

Eng­lish Summary;Kala Sahitya Sangam Ala Unit Adv. Deepu Jacob Pres­i­dent, Sanil Ragha­van Secretary
You may also like this video

Exit mobile version