Site iconSite icon Janayugom Online

കലബുറഗി ഭരണം; ബിജെപിയുടെ ‘ജനാധിപത്യ’ വിരുദ്ധ നീക്കം

കലബുറഗി മഹാനഗര പാലികയിൽ (കലബുറഗി കോര്‍പ്പറേഷന്‍) ഏത് വിധേനയും അധികാരം പിടിക്കാന്‍ ബിജെപി ശ്രമം ആംരഭിച്ചു.വോട്ടർമാരുടെ പട്ടികയിൽ ഏതാനും എംഎൽസിമാരെ ഉൾപ്പെടുത്തി പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഭരണകക്ഷി ശ്രമിക്കുന്നത്. ലക്ഷ്മൺ സവാദി, ഭാരതി ഷെട്ടി, സൈബന്ന തൽവാർ, ലെഹർ സിംഗ്, പ്രതാപ് നായിക്, രഘുനാഥ് മൽക്കാപുരെ, മുനിരത്ന എന്നിങ്ങനെയുള്ള 7 എംഎല്‍എസി മാരെ ബിജെപി കലബുറഗി കോര്‍പ്പറേഷന്‍ ഭരണസമിതിയിലേക്കുള്ള വോട്ടര്‍മാരുടെ പട്ടികയില്‍ തിരുകി കയറ്റിയെന്നാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആരോപിക്കുന്നത്ഈ എം എൽ സി മാർ കലബുറഗി നഗരവാസികളല്ലെങ്കിലും സെപ്തംബറിൽ നഗരസഭാ തിരഞ്ഞെടുപ്പ് നടന്ന സമയത്ത് തങ്ങളും നഗരവാസികളാണെന്ന് കാണിച്ച് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ ഓൺലൈനായി അപേക്ഷിക്കുകയായിരുന്നു. 

‘നഗരത്തിലെ ബിജെപി പ്രവർത്തകരുടെ വീടുകൾ വാടകയ്ക്ക് എടുത്ത എംഎൽസിമാരുടെ വസതികളായി കാണിച്ചാണ് തട്ടിപ്പ് നടത്തുന്നത്കോർപ്പറേഷനിൽ കോൺഗ്രസ്-ജെഡി(എസ്) സഖ്യം അധികാരം പിടിക്കുമെന്ന വ്യക്തമായ സൂചനകൾ ലഭിച്ചതിന് പിന്നാലെയാണ് ഭരണസമിതിയില്‍ അധികാരം പിടിക്കാൻ ബിജെപി ജനാധിപത്യ വിരുദ്ധമായ മാർഗം സ്വീകരിക്കുന്നത്. പിന്‍വാതിലിലൂടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ശ്രമം കേവലം അനീതി മാത്രമല്ല, നിയമവിരുദ്ധവുമാണെന്നും കോണ്‍ഗ്രസ് നേതാവ് ശരൺ പ്രകാശ് പാട്ടീൽ അഭിപ്രായപ്പെടുന്നു. ഇതിനകം തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിട്ടുണ്ട്, ആവശ്യമെങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കും. 

ഡെപ്യൂട്ടി കമ്മീഷണർ വിജയ ജ്യോത്‌സ്‌ന, കോർപ്പറേഷൻ കമ്മീഷണർ സ്‌നേഹൽ സുധാകർ ലോഖണ്ഡേ എന്നിവരുൾപ്പെടെ നഗരത്തിലെ ഉന്നത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി വിളിച്ച് എംഎൽസിമാരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദം ചെലുത്തിയെന്നും പാട്ടീല്‍ പറയുന്നുരാഷ്ട്രീയ നേതാക്കളുടെ സമ്മർദത്തിന് വഴങ്ങി എംഎൽസിമാരുടെ പേരുകൾ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയാൽ കോടതിയെ സമീപിക്കേണ്ടിവരുമെന്നും കോണ്‍ഗ്രസ് നേതാവ് പറയുന്നു55 അംഗ കലബുര്‍ഗി കോര്‍പ്പറേഷന്‍ ഭരണ സമിതിയില്‍ കോൺഗ്രസാണ് 27 സീറ്റുകളുമായി മുന്നിട്ട് നില്‍ക്കുന്നത്.

23 സീറ്റുകൾ നേടിയ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയപ്പോള്‍ ജെഡിഎസിന് നാല് സീറ്റാണ് ലഭിച്ചത്.കോര്‍പ്പറേഷന്‍ പരിധിയില്‍ ഒരു എം‌എൽ‌എയും ഒരു രാജ്യസഭാംഗവും ഉള്ള കോൺഗ്രസിന് വോട്ടര്‍ പട്ടികയില്‍ ആകെ 29 പേരുണ്ട്. മൂന്ന് എം എൽ സി മാർ, രണ്ട് എം എൽ എമാർ, ഒരു ലോക്‌സഭാ അംഗം എന്നിവരുമായി ബി ജെ പിയും കോൺഗ്രസിന് ഒപ്പമെത്തും. ഈ സാഹചര്യത്തില്‍ നാല് അംഗങ്ങളുള്ള ജെഡിഎസുമായി ചേര്‍ന്ന് കോണ്‍ഗ്രസ് ഭരണം പിടിക്കാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇത് അന്തിമ ഘട്ടത്തില്‍ എത്തിയ സമയത്താണ് കൂടുതല്‍ എംഎല്‍സിമാരെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ബിജെപി ആരംഭിച്ചത്.

Eng­lish Sum­ma­ry : kalaburagi-corporation-bjp

You may also like this video :

Exit mobile version