ഡോ.ആര്‍എല്‍വി രാമകൃഷ്ണൻ കേരള കലാമണ്ഡലത്തിൽ ചൊവാഴ്ച്ച മോഹിനിയാട്ടം അവതരിപ്പിക്കും. കലാമണ്ഡലത്തിലെ വിദ്യാർത്ഥി യൂണിയൻ്റെ നേതൃത്വത്തിലാണ് ചൊവാഴ്ച്ച വൈകീട്ട് 5 മണിക്ക് പരിപാടി സംഘടിപ്പിക്കുന്നത്. ആര്‍എല്‍വി രാമകൃഷ്ണനെതിരെ ബിജെപി സഹയാത്രികയായ നർത്തകി കലാമണ്ഡലം സത്യഭാമ നടത്തിയ വർണാധിക്ഷേപത്തിന്‍റെ പിന്നാലെയാണ് നൃത്തമവതരിപ്പിക്കാൻ കലാമണ്ഡലത്തിൽ നിന്നും രാമകൃഷ്ണന് ക്ഷണം ലഭിക്കുന്നത്.
സത്യഭാമയുടെ പരാമർശത്തെ കലാമണ്ഡലം അന്നു തന്നെ അപലപിക്കുകയും ഇത്തരക്കാർ സ്ഥാപനത്തിൻ്റെ പേര് ഇവരുടെ പേരിനൊപ്പം ചേർക്കുന്നത് തന്നെ കലാമണ്ഡലത്തിന് ക്ഷീണമാണെന്നും സ്ഥാപനത്തിലെ പൂർവ വിദ്യാർത്ഥി എന്നതിലപ്പുറം സത്യഭാമയുമായി കലാമണ്ഡലത്തിന് യാതൊരു ബന്ധമില്ലെന്നും അറിയിച്ചിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കലാമണ്ഡലം കൂത്തമ്പലത്തിൽ ആണ് പരിപാടി. ആദ്യമായാണ് തനിക്ക് ഇത്തരമൊരു അവസരം കിട്ടുന്നതെന്നും ഏതൊരു കലാകാരൻ്റെയും വലിയ സ്വപ്നമാണ് കലാമണ്ഡലം കുത്തമ്പലത്തിൽ ചിലങ്കയണിഞ്ഞ് നൃത്തം അവതരിപ്പിക്കുക എന്നത്. ഇതൊരു വലിയ അവസരമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണൻ പറഞ്ഞു. കലാമണ്ഡലത്തിൽ എംഫിൽപി എച്ച് ഡി ഗവേഷക വിദ്യാർത്ഥിയായിരുന്നു രാമകൃഷ്ണൻ.
English Summary:Kalamandalam invited RLV Ramakrishnan to perform Mohiniyattam
You may also like this video