കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനായോഗത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തില്‍ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഒമ്പത് മന്ത്രിമാരാണ് കളമശേരിയിൽ എത്തിയത്. 41 പേർക്കാണ് സ്ഫോടനത്തിൽ പരിക്കേറ്റത്. പരിക്കേറ്റവർ കൊച്ചിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. സ്ഫോടനത്തിൽ രണ്ട് പേര്‍ മരിച്ചു. അഞ്ച് പേരുടെ പരിക്ക് ഗുരുതരമാണ്. ചികിത്സയ്ക്കായി സർക്കാർ കൂടുതൽ ഡോക്ടർമാരെ മെഡിക്കൽ കോളജിലേക്ക് നിയമിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കൽ കോളജിൽ നിന്നും ബേൺസ് യൂണിറ്റും കൊച്ചി മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട്.
കെ രാജൻ, പി പ്രസാദ്, പി രാജീവ്, വീണാ ജോർജ്, മുഹമ്മദ് റിയാസ്, ആന്റണി രാജു, അബ്ദുൾ റഹിമാൻ, ആർ ബിന്ദു, കെ കൃഷ്ണൻകുട്ടി എന്നീ മന്ത്രിമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എത്തിയത്. സംഭവസ്ഥലത്ത് ജില്ലയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫയർ ആൻഡ് റെസ്ക്യൂ, റവന്യൂ ഉദ്യോഗസ്ഥരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
English Summary: Kalamasery blast; Nine ministers to coordinate rescue operations
You may also like this video