കളമശ്ശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. മലയാറ്റൂർ സ്വദേശി പ്രവീൺ (26 )ആണ് മരിച്ചത്. ലിബിനയ്ക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും മരണത്തിന് കീഴടങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ഇതോടെ കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂർ സ്വദേശിനി സാലി പ്രദീപൻ ( 46 ) കഴിഞ്ഞ 11നാണ് മരിച്ചത് സ്ഫോടനം നടന്ന ദിവസം 12 കാരിയായ ലിബിനയും മരിച്ചു.
സഹോദരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഇവരുടെ സഹോദരൻ രാഹുലിന് സ്ഫോടനത്തിൽ പരിക്കേറ്റിരുന്നുവെങ്കിലും ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിലെ മൂന്നുപേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. എട്ടുപേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
English Summary: Kalamassery blast; One more died
You may also like this video