കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ എണ്ണം 50 ആയി. 18 പേരുടെ നില ഗുരുതരമായി തുടരുന്നതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. കളമശ്ശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി പറഞ്ഞു.
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള ബേണ്‍സ് ചികിത്സാ വിദഗ്ധ സംഘത്തോട് കളമശേരി മെഡിക്കല്‍ കോളജിലെത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി നേരത്തെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
English Summary: Kalamassery blast: 50 injured, 18 in critical condition
You may also like this video
