Site iconSite icon Janayugom Online

കളമശ്ശേരി സ്ഫോടനം; തെളിവുകൾ സൂക്ഷിച്ചത് ക്രെ‍ഡിറ്റ് മറ്റാര്‍ക്കും പോകാതിരിക്കാനെന്ന് പ്രതി

കളമശ്ശേരിയിലെ സ്ഫോടനത്തിന്റെ ക്രെഡിറ്റ് മറ്റാരെങ്കിലും ഏറ്റെടുക്കാതിരിക്കാനാണ് താൻ തെളിവുകൾ സൂക്ഷിച്ചതെന്ന് പ്രതി മാർട്ടിൻ ഡൊമിനിക് പൊലീസിനോട്. സംഭവം നടന്ന ഉടൻ തന്നെ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മാർട്ടിൻ ഫെയ്സ്ബുക്കിൽ വീഡിയോ ഇട്ടിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, തെളിവുകളെല്ലാം മാർട്ടിൻ പൊലീസിന് കൈമാറുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പൊലീസ് സ്ഫോടനത്തിന്റെ കാരണം ആരാഞ്ഞത്.

സ്ഫോടനത്തിന്റെ ക്രെഡിറ്റ് തനിക്ക് തന്നെ വേണമെന്നും മറ്റാരും അത് ഏറ്റെടുക്കാൻ പാടില്ലെന്നുമാണ് മാർട്ടിൻ പൊലീസിനോട് പറഞ്ഞത്. എല്ലാം താൻ ഒറ്റയ്ക്കാണ് ചെയ്തത്. ഏറെക്കാലമായി യഹോവ സാക്ഷികൾക്കെതിരെ മനസ്സിൽ വിരോധം സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് വിദേശത്ത് നിന്ന് മടങ്ങിയെത്തിയത്. കൃത്യമായ പ്ലാനോട് കൂടിയാണ് താൻ പദ്ധതി നടപ്പാക്കിയതെന്നും മാർട്ടിൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. മാർട്ടിൻ ഡൊമിനിക്കിനെ നവംബർ 15വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.

Eng­lish Summary:Kalamassery blast; The accused said that the evi­dence was kept so that the cred­it would not go to any­one else
You may also like this video

Exit mobile version