Site iconSite icon Janayugom Online

കളമശ്ശേരി സ്ഫോടനം: മരിച്ച കുമാരി പുഷ്പന്റെ മൃതദേഹം സംസ്കരിച്ചു

കളമശ്ശേരി സ്ഫോടനത്തിൽ പൊള്ളലേറ്റ് ചികിൽസയിലിരിക്കെ മരിച്ച കുളത്തിൽ കുമാരി പുഷ്പ(53)ന്റെ മൃതദേഹം സംസ്കരിച്ചു.  വൻ ജനാവലിയുടെ അകമ്പടിയോടെ വീടിന് സമീപം പ്രത്യേക സജ്ജമാക്കിയ സ്ഥലത്ത് അരമണിക്കൂറോളം പൊതുദർശനത്തിന് വെച്ച ശേഷമായിരുന്നു സംസ്കാരം.

ആദരാഞ്ജലികൾ അർപ്പിക്കാൻ ഡീൻ കുര്യാക്കോസ് എംപി, മുൻസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, തൊടുപുഴ തഹസീൽദാർ എം അനിൽകുമാർ, മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും ബന്ധു മിത്രാധികളും ഉൾപ്പെടെ നൂറുകണക്കിന് പേർ സ്ഥലത്ത് എത്തിയിരുന്നു. ഇന്ന് വൈകീട്ട് ആറ് മണിയോടെയാണ് മൃതദേഹം തൊടുപുഴ കാളിയാർ കോയാമ്പടിയിലെത്തിച്ചത്. തുടർന്ന് തൊടുപുഴയിലെ ശാന്തീതീരം ശ്മശാനത്തിൽ സംസ്കരിച്ചു.

Eng­lish Sum­ma­ry: Kala­massery blast: The dead body of Kumari Push­pan was cremated
You may also like this video

Exit mobile version