Site iconSite icon Janayugom Online

കളമശേരി മണ്ണിടിച്ചിൽ; നാല് തൊഴിലാളികൾ മരിച്ചു

കളമശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് നാല് മരണം. ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, നൂറാമിൻ മണ്ഡൽ  എന്നീ അതിഥി തൊഴിലാളികളാണ് മരിച്ചത്. പശ്ചിമ ബംഗാൾ സ്വദേശികളാണ് മരിച്ചത്. അപകടത്തിൽപ്പെട്ട ഏഴ് പേരും ഇതര സംസ്ഥാനത്തൊഴിലാളികളാണ്. ഇവരിൽ അഞ്ച് പേരെ രക്ഷപ്പെടുത്തി.

മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി ഊർജിതമായി തെരച്ചിൽ നടക്കുന്നുണ്ട്. മണ്ണിനടിയിൽ നിന്ന് രക്ഷപ്പെടുത്തിയവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

നിർമ്മാണ പ്രവർത്തനങ്ങൾക്കായി കുഴിയെടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞ് കുഴിയിലുണ്ടായിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് വീണാണ് അപകടമുണ്ടായത്. വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

eng­lish summary;Kalamassery land­slide; Two work­ers died

you may also like this video;

Exit mobile version