Site iconSite icon Janayugom Online

കളപ്പുര ബൈപ്പാസ് നവോദയം വായനശാല റോഡ് ഉദ്ഘാടനം ചെയ്തു

നർനിർമ്മിച്ച കളപ്പുര ബൈപ്പാസ് — നവോദയം വായനശാല റോഡ് പി പി ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ നിരവധി വികസന പ്രവർത്തനങ്ങളാണ് ആലപ്പുഴ നഗരസഭയിൽ നടത്തിവരുന്നതെന്നും സുസ്ഥിരമായ വികസന കാഴ്ചപ്പാടോടെയാണ് ഈ പ്രവർത്തനങ്ങൾ എല്ലാം നടത്തിവരുന്നതെന്നും എംഎൽഎ പറഞ്ഞു.

ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സൗമ്യ രാജ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി എസ് എം ഹുസൈൻ, വാർഡ് കൗൺസിലർ ജ്യോതി പ്രകാശ്, ജില്ലാ ആസൂത്രണ സമിതി അംഗം ഡി പി മധു, നഗരസഭാ മുൻ ചെയർപേഴ്സൺ മേഴ്സി ഡയാന മാസിഡോ, സി എൻ അശോകൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Exit mobile version