Site iconSite icon Janayugom Online

കളരിപ്പയറ്റ് കോച്ചിങ് സെന്റര്‍ ആരംഭിച്ചു

ദിശ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കും യുവതി യുവാക്കൾക്കും വേണ്ടി കളരിപ്പയറ്റ് കോച്ചിംഗ് സെൻറർ തുടങ്ങി. ഇക്കൊല്ലം മുതൽ കളരിപ്പയറ്റ് സ്കൂൾതലത്തിൽ ഗെയിംസ് ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോമളപുരം ടൈ നീ ടോട്ട്സ് സ്കൂൾ ഹാളിലാണ് കോച്ചിംഗ് സെൻറർ ആരംഭിച്ചിട്ടുള്ളത്. റോട്ടറി ഡിസ്ട്രിക്ട് അഡ്വൈസർ ബേബി കുമാരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ അഡ്വ.ജി. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എ. ഇ. ഓ M K. ശോഭന മുഖ്യപ്രഭാഷണം നടത്തി. ടൈനി tots സ്കൂൾ മാനേജർ കെ. ജി .ഗിരീശൻ, നീലിമ വിദ്യാഭവൻ ഡയറക്ടർ സിബി ജോർജ്, ദിശ സ്പോർട്സ് അക്കാദമി ഡയറക്ടർ Manosh Pon­nap­pan, കളരിപ്പയറ്റ് കോച്ച് കോമളൻ ഗുരുക്കൾ, രശ്മി ഗിരീശൻ, ഹരീഷ് കുമാർ,ഷീജ മനോഷ്, മനോജ് ഹരിഹരൻ, തുടങ്ങിയവർ പ്രസംഗിച്ചു. 

Exit mobile version