Site iconSite icon Janayugom Online

കാളീദേവി മാംസംകഴിക്കുന്ന മദ്യം കഴിക്കുന്ന ദേവി : പ്രസ്താവനയെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായി സൂചന

കാളീദേവി മാംസംകഴിക്കുന്ന മദ്യം കഴിക്കുന്ന ദേവിയാണെന്ന പ്രസ്താവനയെ തുടര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടതായി സൂചന. കാളി ദേവിയെക്കുറിച്ചുള്ള എംപിയുടെ അഭിപ്രായം ടി എംസി തള്ളിയിരുന്നു. ഇതേ തുടര്‍ന്നന ടിഎംസിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മഹുവ മൊയ്ത്ര അണ്‍ഫോളോ ചെയ്തു.കാളീ ദേവി സിഗരറ്റ് വലിക്കുന്നതായി ചിത്രീകരിക്കുന്ന കാളി സിനിമാ പോസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറഞ്ഞപ്പോളാണ് മഹുവ മൊയ്ത്ര ഇങ്ങനെ അഭിപ്രായ പ്രകടനം നടത്തിയത്.

മൊയ്ത്ര ഇപ്പോള്‍ ടിഎംസി മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയെ മാത്രമാണ് പിന്തുടരുന്നത്. കാളി തനിക്ക് മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവതയാണെന്ന് പറഞ്ഞത്. കാളി ദേവി സിഗരറ്റ് വലിക്കുന്നതായി കാണിക്കുന്ന സിനിമാ പോസ്റ്ററിനെ കുറിച്ചുള്ള ചോദ്യത്തിനാണ് മൊയ്ത്ര മറുപടി പറഞ്ഞത’ കാളി’ വിവാദത്തില്‍ പാര്‍ട്ടി എംപി മഹുവ മൊയ്ത്രയുടെ പരാമര്‍ശത്തെ അഖിലേന്ത്യ തൃണമൂല്‍ കോണ്‍ഗ്രസ് അപലപിച്ചു. മാംസം കഴിക്കുന്ന, മദ്യം സ്വീകരിക്കുന്ന ദേവി ’ എന്ന് കാളി ദേവിയെക്കുറിച്ചുള്ള പാര്‍ട്ടി എംപി മഹുവ മൊയ്ത്രയുടെ പരാമര്‍ശമാണ് സ്വന്തം പാര്‍ട്ടി തള്ളിയത്. നിങ്ങള്‍ സിക്കിമിലേക്ക് പോകുമ്പോള്‍, അവര്‍ കാളി ദേവിക്ക് വിസ്‌കി നല്‍കുന്നത് കാണാം. എന്നാല്‍ നിങ്ങള്‍ ഉത്തര്‍പ്രദേശില്‍ പോയാല്‍ അവര്‍ അതിനെ ദൈവനിന്ദ എന്ന് വിളിക്കും, മൊയ്ത്ര പറഞ്ഞു.

കാളി ദേവിയെക്കുറിച്ചുള്ള മഹുവ മൊയ്ത്രയുടെ പരാമര്‍ശങ്ങളില്‍ നിയമനടപടി വേണമെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരിഅഭിപ്രായപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസ് എല്ലായ്പ്പോഴും ഹിന്ദു മതത്തെ അപമാനിക്കുകയാണ് ഇതിനെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കും.

പ്രവാചക നിന്ദാ പരാമര്‍ശം വിവാദമായതോടെ മുന്‍ പാര്‍ട്ടി വക്താവ് നൂപുര്‍ ശര്‍മ്മയ്ക്കെതിരെ ബിജെപി നടപടിയെടുത്ത രീതിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനര്‍ജി മഹുവ മൊയ്ത്രയ്ക്കെതിരെയും നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സുവേന്ദു അധികാരി പറഞ്ഞു.

Eng­lish Sum­ma­ry: Kalide­vi is a god­dess who eats meat and drinks alco­hol: Tri­namool Con­gress MP Mahua Moitra has been iso­lat­ed in the par­ty after the statement

You may also like this video:

Exit mobile version