Site iconSite icon Janayugom Online

പഴയ കലോത്സവക്കാരിക്ക് വീണ്ടും നൃത്തമാടാന്‍ മോഹം

പഴയ കലോത്സവക്കാരിക്ക് വീണ്ടും നൃത്തമാടാന്‍ മോഹം കലോത്സവത്തിന്റെ രണ്ടാംദിനം തളി സാമൂതിരി സ്കൂൾ പരിസരം രസകരമായ കൂടിക്കാഴ്ചക്ക് വേദിയായി. തിരുവനന്തപുരം കന്യാകുളങ്ങര ഗേൾസ് എച്ച്എസ്എസ് പ്ലസ്ടു വിദ്യാർത്ഥിനിയായ അമ‍ൃത മോഹിനിയാട്ട വേഷത്തിൽ പോകുന്നത് കണ്ടപ്പോൾ ‘പഴയ’ കലോത്സവ നർത്തകിയായ മണാശ്ശേരിക്കാരി ദ‍ൃശ്യക്ക് ഒരു മോഹം. ഈ മോഹിനിയുടെ കൂടെ ഒരു ചുവട് വയ്ക്കാൻ… അമൃതയോട് ആഗ്രഹം പറഞ്ഞപ്പോൾ സന്തോഷം… നോക്കാം എന്നായി അമൃത.

തളി ക്ഷേത്രക്കുളത്തിന് സമീപത്തെ ആൽമരച്ചോട്ടിൽ രണ്ടുപേരും ഒരുമിച്ച് ചുവടുകൾ വച്ചു. മാമ്പറ്റ ഡോൺബോസ്കോ കോളജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് സാഹിത്യ ബിരുദ വിദ്യാർത്ഥിയാണ് ദൃശ്യ. ഒന്നാം ക്ലാസ് മുതൽ മുക്കത്തെ കല്ലുരുട്ടി രാജൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ നൃത്തം പഠിച്ചിരുന്ന ദൃശ്യ ഇപ്പോൾ ചാത്തമംഗലം സ്വദേശിനിയായ പുഷ്പവല്ലി ടീച്ചറുടെ ശിഷ്യയാണ്. ആറാം ക്ലാസിൽ പഠിക്കുമ്പോൾ നാടോടിനൃത്തത്തിൽ കോഴിക്കോട് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഹൈസ്കൂൾ ഭരതനാട്യം, കുച്ചുപ്പുടി, നാടോടിനൃത്തം, സംഘനൃത്തം എന്നിവയിൽ ജില്ലാതലത്തിൽ എ ഗ്രേഡും നേടിയിട്ടുണ്ട്.

Exit mobile version