നവംബർ 15 മുതൽ 23 വരെ യുവകലാസാഹിതി യുഎഇ ദുബായിൽ വെച്ച് സംഘടിപ്പിക്കുന്ന “കലോത്സവം 25” യുവജനോത്സവം സീസൺ 2ന്റെ മത്സരാർത്ഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികളുടെ ഉദ്ഘാടനം കേരള കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് ഷാർജയിൽ നിർവ്വഹിച്ചു. യുവകലാസാഹിതി ഷാർജ സംഘടിപ്പിച്ച യുവകലാസന്ധ്യയിൽ വച്ച് നടന്ന ചടങ്ങിൽ കലോത്സവം ഭാരവാഹികൾ ഉൾപ്പെടെ യുവകലാസാഹിതി യുഎഇ നേതാക്കൾ പങ്കെടുത്തു.
സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ മാതൃകയിൽ സംഘടിപ്പിക്കുന്ന കലോത്സവത്തിൽ 5 കാറ്റഗറികളിലായി 100ൽ പരം വ്യക്തിഗത മത്സരങ്ങളും ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഗ്രൂപ്പ് മത്സരങ്ങളും റീജിണൽ മത്സരങ്ങളും ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. മത്സരത്തിൽ രജിസ്റ്റർ ചെയ്യുന്നതിന് www.yuvakalasahithyuae.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

