Site iconSite icon Janayugom Online

കല്‍പ്പാത്തി രഥോത്സവത്തിന് അനുമതിയില്ല

കല്‍പ്പാത്തി രഥോത്സനത്തിന് അനുമതിയില്ല. പാലക്കാട് ജില്ലാഭരണകൂടമാണ് രഥോത്സനത്തിന് അനുമതി നിഷേധിച്ചത്. രഥപ്രയാണം ഒഴിവാക്കി ചടങ്ങ് മാത്രമായ് ഉത്സവം ചുരുക്കണമെന്നാണ് കളക്ടറുടെ നിര്‍ദ്ദേശം. ക്ഷേത്രത്തില്‍ പരമാവധി 100 പേര്‍ക്കും, അഗ്രഹാര വീഥിയില്‍ 200 പേര്‍ക്കും പങ്കെടുക്കാന്‍ മുന്‍പ് അനുമതി നല്‍കിയിരുന്നു.

രഥപ്രയാണത്തില്‍ 200 പേരെ പങ്കെടുപ്പിച്ച് നടത്താനും അനുമതിയില്ല. നവംബര്‍ 14 മുതല്‍ 16 വരെയാണ് ഇത്തവണ രഥോത്സവം. കോവിഡ് സാഹചര്യം മൂലം കഴിഞ്ഞ വര്‍ഷം ചടങ്ങായാണ് ഉത്സവം നടന്നത്. വലിയ രഥങ്ങള്‍ക്കും അനുമതി നിഷേധിച്ചു. കാളയെക്കൊണ്ട് വലിക്കുന്ന ചെറിയ രഥങ്ങളേ ഉത്സവത്തിന് ഉപയോഗിക്കൂ. ഇതോടെ രഥോത്സവം ചടങ്ങ് മാത്രമാകും.
eng­lish summary;Kalpathi Radholsavam
you may also like this video;

Exit mobile version